KeralaLatest NewsElection News

കള്ളവോട്ട് കേസില്‍ സിപിഎമ്മിന് മറുപടിയുമായി ടീക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീ്ക്കാറാം മീണ. പാര്‍ട്ടി നോക്ക്ിയല്ല നടപടികള്‍ എടുക്കുന്നതെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി ഏകപക്ഷീയമാണെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കാന്‍ മീണക്ക് തിടുക്കമാണെന്നും, ലീഗ് പ്രവര്‍ത്തകരില്‍ നിന്നും വിശദീകരണം കേട്ട ശേഷം മാത്രമാണ് നടപടി എടുത്തതെന്നും സിപിഎം ആരോപിച്ചു. മീണയ്‌ക്കെതിരെ നടപടി എടുക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സിപിഎം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button