Latest NewsInternational

ശ്മശാനത്തിന് പഴക്കം 4,500 വര്‍ഷം; കല്ലറകളിലെ വസ്ത്തുക്കള്‍ കണ്ട് അമ്പരന്ന് ഗവേഷകര്‍

കയ്‌റോ: ഗിസയിലെ പിരമിഡുകള്‍ക്കു സമീപം 4500 വര്‍ഷം പഴക്കമുള്ള ശ്മശാനം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വിവിധ നിറങ്ങളിലുള്ള മരം കൊണ്ടു നിര്‍മിച്ച ശവപ്പെട്ടികളും ചുണ്ണാമ്പുകല്ലു പ്രതിമകളുമാണു ഗവേഷകര്‍ പ്രധാനമായും കണ്ടെത്തിയത്. വിവിധ കാലഘട്ടങ്ങളിലെ ശവകുടീരങ്ങളും സംസ്‌കാരത്തിനുപയോഗിക്കുന്ന വസ്തുക്കളും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗിസ സമതലത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തുനിന്നാണ് ഇവ കണ്ടെടുത്തത്. ശിലാലിഖിതങ്ങളടങ്ങിയ ചുവരുകള്‍, സങ്കീര്‍ണമായ പെയിന്റിങ്ങുകളുള്ള സാര്‍കോഫാഗസ് (ശവപ്പെട്ടി), മൃഗങ്ങളുടെയും മനുഷ്യരുടെയും പ്രതിമകള്‍ തുടങ്ങിയവ ഇവിടെ ഉള്ളതായി ഗവേഷണ സ്ഥലത്തേക്കു പ്രവേശനം ലഭിച്ച രാജ്യാന്തര മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. പ്രധാനമായും രണ്ടു പേരുടെ കല്ലറകളാണു കണ്ടെടുത്തത്. പുരോഹിതന്‍, ജഡ്ജി എന്നിങ്ങനെ ഏഴു ചുമതലകള്‍ വഹിച്ചിരുന്ന ബെനൂയ്കാ, ന്വി കാഫ്ര (ഫറവോയെ ‘ശുദ്ധീകരിക്കുന്നവന്‍’) എന്നിവരുടേതാണിത്.

ഗിസയിലെ ഏറ്റവും വലിയ രണ്ടാമത്തെ പിരമിഡ് നിര്‍മിച്ചത് കാഫ്രയാണ്.നിരവധി കരകൗശല വസ്തുക്കളും കല്ലറയില്‍നിന്നു കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. മരിച്ചയാളുടെ ഭാര്യ, മകന്‍ എന്നിവരുടെ ചുണ്ണാമ്പുകല്ല് പ്രതിമകളും ഇതില്‍ ഉള്‍പ്പെടും. ബിസി ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇതേ ശ്മശാനം ഉപയോഗിച്ചിരുന്നതായി ഗിസ ഡിയറക്ടര്‍ ജനറല്‍ അഷറഫ് മോഹി പറഞ്ഞു. ഗിസ സമതലത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തു നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ അഞ്ചാമത്തെ രാജവംശത്തിന്റേതെന്നു കരുതുന്ന ചുണ്ണാമ്പുകല്ലില്‍ നിര്‍മിച്ച കുടുംബ കല്ലറയാണു കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളത്. 2500 ബിസിയോടടുത്താണ് ഇതിന്റെ കാലഘട്ടമെന്നാണ് ഈജിപ്ഷ്യന്‍ പുരാവസ്തു മന്ത്രാലയം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button