KeralaLatest News

വയോധികന്‍ കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ 4 അയല്‍വാസികള്‍ കിണറ്റില്‍ കുടുങ്ങി

നീലേശ്വരം: കാസര്‍ഗോഡ് അര്‍ദ്ധരാത്രി മുറ്റത്തിറങ്ങിയ വയോധികന്‍ കിണറ്റില്‍ വീണു. രക്ഷിക്കാനിറങ്ങിയ നാല് അയല്‍വാസികള്‍ കിണറ്റില്‍ കുടുങ്ങി. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് രക്ഷയ്‌ക്കെത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂരിലെ കാനത്തില്‍ തമ്പാന്‍ (67) ആണ് കിണറ്റില്‍ വീണത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. 50 അടി താഴ്ചയുള്ള കിണറില്‍ ഒരു മീറ്റര്‍ വെള്ളമുണ്ടായിരുന്നു. അര്‍ദ്ധരാത്രി മുറ്റത്തിറങ്ങിയ കാനത്തില്‍ തമ്പാന്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തമ്ബാനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഇവരും കുടുങ്ങുകയായിരുന്നു. ഏറെനേരത്തെ ശ്രമത്തിനുശേഷം വല ഉപയോഗിച്ച് അഞ്ചുപേരെയും പുറത്തെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button