KeralaLatest NewsElection News

കള്ളവോട്ട് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ് കള്ളവോട്ടുകള്‍ നടന്നുവെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു.വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മീണ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോള്‍ വേണോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.

കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ പിലാത്തറ എ യു പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്ത്, തൃക്കരിപ്പൂര്‍ കൂളിയാട് ഹൈസ്‌കൂളിലെ 48-ാം നമ്പര്‍ ബൂത്ത്, കല്യാശ്ശേരി മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 69,70 നമ്പര്‍ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചത്.

.

shortlink

Related Articles

Post Your Comments


Back to top button