Latest NewsElection NewsKeralaElection 2019

കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തെന്ന് മന്‍മോഹന്‍ സിങ്‌

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍ മോഹന്‍സിംഗ്. കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തു. ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായിരുന്നു മോദി സര്‍ക്കാരിന്റെ ഭരണമെന്നു പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ദേശീയതയാണ് കാവിപ്പാര്‍ട്ടിയുടെ പ്രധാന പ്രചരണ തന്ത്രം. ഓരോ ദിവസവും ഓരോ വാദം കണ്ടെത്തുന്നു. സര്‍ക്കാർ രാജ്യത്തിന്റെ ഒരുമിച്ചുള്ള വളര്‍ച്ചയില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നു അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button