Latest NewsKerala

യാത്രക്കാർക്ക് സൗജന്യ കുപ്പിവെള്ളം; കെഎസ്ആർടിസി മാതൃകയാകുന്നു

പീരുമേട് : യാത്രക്കാർക്ക് ബസിനുള്ളിൽ സൗജന്യ കുപ്പിവെള്ളമൊരുക്കി കെഎസ്ആർടിസി മാതൃകയാകുന്നു. കുമളി–കൊന്നയ്ക്കാട് സൂപ്പർ ഫാസ്റ്റ് ബസിനുള്ളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ അഭിലാഷ് മാത്യു,കണ്ടക്ടർ നജീമുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കുപ്പിവെളളം വിതരണം നടത്തുന്നത്.

ബസിൽ സ്ഥിരം കയറുന്ന ദീർഘദൂര യാത്രക്കാരുടെ നേതൃത്വത്തിൽ വാട്സാപ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ബസ് ഓരോ പ്രദേശത്തും എത്തുന്ന സമയക്രമം വാട്സാപിലൂടെ കൈമാറും. യാത്രക്കാർക്ക് പാട്ടു കേട്ടു കൊണ്ട് യാത്ര ചെയ്യാനുള്ള സൗകര്യവും ബസിലുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ദീർഘദൂര യാത്രക്കാർക്ക് പ്രിയങ്കരമായി മാറിയ ഈ ബസ് മികച്ച വരുമാനമാണ് കൈവരിക്കുന്നത്.

ഡിപ്പോ അധികൃതരും ജീവനക്കാരുടെ ജനപ്രിയ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കുമളി–പൊൻകുന്നം–പാലാ–തൊടുപുഴ വഴിയാണ് ബസ് സർവീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button