KeralaLatest News

ട്രെയിനിനുള്ളിൽ യാചക വേഷം ; പുറത്തിറങ്ങിയാൽ കഞ്ചാവ് കടത്ത്

ചാത്തന്നൂർ : ട്രെയിനിനുള്ളിൽ യാചക വേഷ,മണിഞ്ഞ് കഞ്ചാവ് കടത്തിയയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. 5 കിലോ കഞ്ചാവുമായി തിരുവനന്തപുരം ചിറയിൻകീഴ് നഗരൂർ ചെമ്മാരത്തുമുക്ക് പുലരിയിൽ ഷാനവാസാണ് (60) പിടിയിലായത്.

കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചു കഞ്ചാവിന്റെ മൊത്ത വിതരണം നടത്തിയിരുന്ന ഷാനവാസിനെ വെള്ളിയാഴ്ച വൈകിട്ടു പാരിപ്പള്ളിയിൽനിന്നു ചാത്തന്നൂരിൽ നിന്നാണ് പിടികൂടിയത്. തുണിക്കെട്ടുകളും മറ്റുമായി നിലത്തു കിടന്നുറങ്ങിയാണു ഷാനവാസിന്റെ ട്രെയിൻ യാത്ര. സ്റ്റേഷൻ എത്തുന്നതോടെ പാന്റ്‌സും ഷർട്ടും കണ്ണടയും ധരിച്ചു മറ്റൊരു ലുക്കിലാണ് ഇയാൾ പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button