KeralaLatest News

തലസ്ഥാനത്ത് പിടിയിലായ ശ്രീലങ്കന്‍ സ്വദേശി മനോരോഗിയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ പിടിയിലായ ശ്രീലങ്കന്‍ പൗരന്‍ മനോരോഗിയാണെന്ന് സംശയം. തമ്പാനൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മലൂക്ക് ജൂത്ത് മില്‍ക്കന്‍ എന്നു പേരുള്ള ഇയാളെ കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട് ക്യൂ ഞ്ച് ഉദ്യാഗസ്ഥരും ചോദ്യം ചെയ്തു. മതിയായ രേഖകള്‍ ഇല്ലാതെ എത്തിയതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു.

ചോദ്യം ചെയ്യല്ലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് മലൂക്ക് ജൂത്ത് മില്‍ക്കന്‍ നല്‍കുന്നതെന്നും യുവാവിന്റെ സിംഹളഭാഷ ചോദ്യം ചെയ്യല്ലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യാന്‍ എത്തിയത്. ഇയാള്‍ എങ്ങനെയാണ് കേരളത്തില്‍ എത്തിയതെന്നു സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് ഇതുവരെ ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button