KeralaLatest News

നീറ്റ് പരീക്ഷ ഇന്ന്; കർശന നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 12 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഏകദേശം ഒരു ലക്ഷത്തോളം പേരാണ് കേരളത്തിൽ പരീക്ഷ എഴുതുന്നത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ അനുവദിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയതായി എന്‍ടിഎ നേരത്തേ അറിയിച്ചിരുന്നു. ഈ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ എന്‍ടിഎ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത പുതിയ അഡിമിറ്റ് കാര്‍ഡുമായി പരീക്ഷയ്ക്ക് എത്തണം.

പകല്‍ ഒന്നരയ്ക്കുതന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രമാണ് ധരിക്കേണ്ടത്. സാരി, ഷാള്‍, വലിയ ബട്ടണ്‍, ലോഹ ക്ലിപ്പ്, സിബ്ബ് എന്നിവയുള്ള വസ്ത്രങ്ങള്‍ അനുവദിക്കുന്നതല്ല. വാച്ച്‌, ബ്രേസ്ലെറ്റ്, ഹെയര്‍ ക്ലിപ്പ്, മോതിരം, കമ്മല്‍ തുടങ്ങിയ ആഭരണങ്ങളും ഹൈ ഹീല്‍ ചെരുപ്പും ധരിക്കാൻ അനുവാദമില്ല. സണ്‍ ഗ്ലാസ് ഉപയോഗിക്കരുത്. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയും ലെന്‍സും ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button