CinemaNewsEntertainment

മലയാള സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ഭാവന

 

നമ്മളിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ താരമാണ് ഭാവന. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെയായി സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള ഭാവന ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തിളങ്ങുന്ന താരമായിരുന്നു. വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന ഭാവന വീണ്ടും അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99ലൂടെയാണ് ഭാവനയുടെ രണ്ടാംവരവ്. എന്നാല്‍ മലയാളത്തില്‍ പുതിയ ചിത്രങ്ങളൊന്നും താരത്തിന്റെതായി ഇല്ല. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് ഭാവന. റേഡിയോ സിറ്റി ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘മലയാളത്തില്‍ നിന്നും നല്ല ഓഫറുകള്‍ വരുന്നുണ്ട്. പക്ഷെ ആദം ജോണിന് ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അത് തീര്‍ത്തതിനു ശേഷം മാത്രമേ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഭാവന പറയുന്നു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നല്‍കുന്ന സ്നേഹവും പിന്തുണയും വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായിട്ടുണ്ട്. സി.ഐ.ഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലിപോപ്പ്, നരന്‍, ചെസ്സ്, ഛോട്ടാ മുംബൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഭാവന. ആദം ജോണാണ് ഭാവനയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button