KeralaLatest News

എസ്എസ്എല്‍സി ഫലം : വെബ്‌സൈറ്റ് സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പിന്റെ പ്രധാനമുന്നറിയിപ്പ്

തിരുവനന്തപുരം: 2018-19 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചത് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ്. ഫലം കാണുന്നവര്‍ക്കായി വെബ്സൈറ്റില്‍ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നുണ്ട്. ‘വിജയാഘോഷങ്ങള്‍ക്ക് പ്ലാസ്റ്റിക്/ഫ്ളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കുക’ എന്നാണ് വെബ്സൈറ്റിലെ മുന്നറിയിപ്പ്.

പരിസ്ഥിതി ചൂഷണങ്ങള്‍ അധികരിച്ച് വരുന്ന കാലത്ത് പരിസ്ഥിതിയോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്ന രീതിയില്‍ വിജയാഘോഷങ്ങള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ 98.11 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button