Latest NewsInternational

ഇസ്രേലി ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

ഇതിനോടകം 600 റോക്കറ്റ് ആക്രമണങ്ങളാണ് ഗാ​സ​യി​ല്‍ നി​ന്നുണ്ടായത്

ജ​റു​സ​ലം: ഗാ​സ​യി​ല്‍ ഇ​സ്രായേലിന്‍റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 23 ആയി. കൊല്ലപ്പെട്ടവരില്‍ ​ര്‍​ഭി​ണി​യും 14 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞുമുണ്ട്. ഇ​തി​ല്‍ ഏഴു പേ​ര്‍ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളാ​ണ്. അതേസമയം ഗാ​സ​യി​ല്‍ നി​ന്നു​ള്ള റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ലി​ല്‍ നാ​ലു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ഇതാദ്യമായാണ് ഗാ​സയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​സ്ര​ലി പൗ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടത്.

ഇതിനോടകം 600 റോക്കറ്റ് ആക്രമണങ്ങളാണ് ഗാ​സ​യി​ല്‍ നി​ന്നുണ്ടായത്. 220 പ​ല​സ്തീ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യോ​മ, പീ​ര​ങ്കി ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തി ഇ​സ്ര​യേ​ല്‍ തി​രി​ച്ച​ടി​ച്ചു. ഹാ​മാ​സി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കാ​ന്‍ സൈ​ന്യ​ത്തി​ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹുവിന്‍റെ ഉത്തരവുണ്ച്. ഇതിനായി ടാ​ങ്കു​സേ​ന​യെ​യും കാ​ലാ​ള്‍​പ്പ​ട​യെ​യും ഇ​സ്ര​യേ​ല്‍ സ​ജ്ജ​മാ​ക്കി നി​ര്‍​ത്തി​യി​ട്ടുണ്ട്.

ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ലി​ന്‍റെ സാ​ന്പത്തി​ക ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​സ്തീ​ന്‍ യു​വാ​വ് വെ​ടി​യു​തി​ര്‍​ത്ത​തോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും ഈ​ജി​പ്ത്, ഖ​ത്ത​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും രം​ഗ​ത്തിയപ്പോള്‍ഇ​സ്ര​യേ​ലി​നു സ്വ​ര​ക്ഷ​യ്ക്ക് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നാണ് യു​എ​സ് നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button