Latest NewsKerala

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ തുരത്തുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ തുരത്തുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ഫിലഡല്‍ഫിയയിലുള്ള ജെഫേഴ്‌സണ്‍ വാക്‌സിന്‍ സെന്ററിലെ ശാസ്ത്രജ്ഞരാണ് രംഗത്ത് എത്തിയിരിക്കുന്നത്.. സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ ഓസ്‌ട്രേലിയന്‍ മരുന്നായ റിബാവൈറിന്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. നിപ്പ ദുരന്തം പൊട്ടിപ്പുറപ്പെട്ടിട്ട് മെയ് അഞ്ചിന് ഒരു വര്‍ഷം തികഞ്ഞു. 2018 മേയ് അഞ്ചിനു പൊട്ടിപ്പുറപ്പെട്ട രോഗത്തില്‍ നിന്ന് ജൂലൈ പകുതിയോടെയാണ് മലബാര്‍ മേഖല മുക്തി നേടി സാധാരണ ജീവിതത്തിലേക്കു തിരികെ വന്നത്. 18 പേരില്‍ 16 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. രാജ്യാന്തര പഠനസംഘത്തിന്റെ കണക്കു പ്രകാരം 21 പേരാണു മരിച്ചത്. 23 പേര്‍ക്കു രോഗബാധയുണ്ടായെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button