Latest NewsElection NewsIndia

മോദിക്കെതിരെ ബോക്‌സര്‍ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി

ചെറുകിട വ്യാപാരികളേയും കര്‍ഷകരേയും മോദിയെന്ന ബോക്‌സര്‍ ഇടിച്ചു പുറത്താക്കിയെന്നും രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോക്‌സര്‍ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ കോച്ച് അദ്വാനിയെ മോദി രാഷ്ട്രീയത്തില്‍ നിന്ന് ഇടിച്ചു പുറത്താക്കിയെന്ന് രാഹുല്‍ പറഞ്ഞു. ടീം അംഗങ്ങളായ ഗഡ്കരിയേയും ജെയ്റ്റിലേയും ഇടിച്ചു പുറത്താക്കി. ചെറുകിട വ്യാപാരികളേയും കര്‍ഷകരേയും മോദിയെന്ന ബോക്‌സര്‍ ഇടിച്ചു പുറത്താക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം പശ്ചിമ ബംഗാള്‍ മഉഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നരേന്ദ്രമോദി രംഗത്തെത്തി. ജയ്ശ്രീറാം വിളിക്കുന്നവരെ മമതാ ജയിലിലടക്കുന്നുവെന്ന് മോദി പറഞ്ഞു. ദൈവത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ മമത അസ്വസ്ഥയാകുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button