NewsGulf

മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്ച

 

മസ്‌കത്ത്: മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒമാനില്‍ ചൊവ്വാഴ്ചയായിരിക്കും റമദാന്‍ വ്രതാരംഭം. ഒമാനില്‍ ഇന്ന് ശഅ്ബാന്‍ 29 ആയിരുന്നു. സുല്‍ത്താനേറ്റില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കാന്‍ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തിങ്കളാഴ്ച റമദാന്‍ ആയിരിക്കുമെന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button