KeralaLatest NewsIndia

കേരളത്തിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് ഐഎസ്‌ഐയുടെ സാമ്പത്തിക സഹായം: പ്രമുഖ വ്യവസായിയുടെ ബന്ധുവടക്കം നിരീക്ഷണത്തില്‍

കൊല്ലം: കേരളത്തില്‍ വളര്‍ന്ന് പന്തലിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ സാമ്പത്തിക സഹായം നല്‍കിയിരുന്നതായി എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ ദിവസം പാലക്കാട്ട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.എന്‍ഐഎ ഐജി അലോക് മിത്തല്‍ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്തത് അറസ്റ്റിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.ഗള്‍ഫ് കേന്ദ്രീകരിച്ച്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ സെല്ലുകള്‍ വഴിയാണ് ധനസഹായ വിതരണം.

കേരളത്തിലെ ഒരു വ്യവസായിയുടെ അടുത്തബന്ധു ഉള്‍പ്പെടെ പന്ത്രണ്ടോളം പേരെ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ ചില ബിനാമി അക്കൗണ്ടുകളുടെ മറവിലാണ് വന്‍തുകകള്‍ കൈമാറുന്നത്. ഇതിനായി തീവ്ര മതസംഘടനകളുടെ അനാഥാലയങ്ങളും സാംസ്‌കാരിക പ്രസ്ഥാനങ്ങളെ അടക്കം ഉപയോഗിക്കുന്നു. വന്‍തോതില്‍ പണമൊഴുക്കി അന്താരാഷ്ട്ര ഭീകരരുടെ ഹബ്ബായി കേരളത്തെ മാറ്റുകയെന്നതാണ് പാക് ചാരസംഘടനയുടെ സെല്ലുകള്‍ ചെയ്യുന്നത്.

വിഷയത്തില്‍ എന്‍ഐഎ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ക്ക് ഉടന്‍ കൈമാറുമെന്നു ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്ന് ദുബായ് വഴിയാണ് ഇതിനായി യുവാക്കളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നതെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ദുബായില്‍ നിന്ന് ഐഎസ്‌ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ ഇവര്‍ എത്തുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് മാനസികമായി തയാറാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്, കശ്മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അയയ്ക്കുകയാണ് പതിവ്.

യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ശ്രീലങ്കയില്‍ ബോംബ് സ്ഫോടനം ഉണ്ടായതിന് ശേഷമാണ് എന്‍ഐഎ കേരളത്തിലെ വിവിധ ഇടങ്ങളില്‍ തുടരെ റെയ്ഡ് നടത്തിയത്. പാലക്കാട് നിന്ന് റിയാസ് അബൂബക്കറെ കസ്റ്റഡിയിലെടുക്കുകയും കൊച്ചിയിലെത്തിച്ച്‌ ചോദ്യം ചെയ്യുകയുമായിരുന്നു. ജന്മഭൂമി ആണ് ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button