Latest NewsKerala

റോഡ് അപകടങ്ങൾ കഴിഞ്ഞാൽ പിന്നിലുള്ളത് മുങ്ങി മരണങ്ങളാണ്; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലും വിദ്യാർത്ഥികളുടെ മുങ്ങിമരണം പതിവ് സംഭവമാകുകയാണ്. മുങ്ങിമരണങ്ങൾ ഉണ്ടാകാതിരിക്കാൻ പാലിക്കേണ്ട മുന്നറിയിപ്പ് നൽകുകയാണ് കേരളാ പോലീസ്. അസ്വാഭാവിക മരണങ്ങളിൽ റോഡ് അപകടങ്ങൾ കഴിഞ്ഞാൽ പിന്നിലുള്ളത് മുങ്ങി മരണങ്ങളാണെന്നും പോലീസ് പറയുന്നു.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുങ്ങി മരണങ്ങൾ
ആവർത്തിക്കാതിരിക്കട്ടെ…

ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ അനുദിനം ആവർത്തിക്കുകയാണ്. അസ്വാഭാവിക മരണങ്ങളിൽ റോഡ് അപകടങ്ങൾ കഴിഞ്ഞാൽ പിന്നിലുള്ളത് മുങ്ങി മരണങ്ങളാണ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണം.

മുങ്ങി മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക. നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക.

മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ, കുളിക്കാനോ, കളിക്കാനോ പോകാൻ അനുവദിക്കരുത്.

വിനോദയാത്രാ വേളകളിൽ പലപ്പോഴും ആവേശത്തോടെ വെള്ളത്തിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാര വേളകളിൽ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതന്നതാണ് ഉചിതം. ലൈഫ് ജാക്കറ്റ്, ടയർ ട്യൂബ്, നീളമുള്ള കയര്‍ എന്നിവ കരുതുക. .

ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക. വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി എടുത്തു ചാടി അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ രക്ഷാപ്രവർത്തങ്ങൾക്കായി കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് കൂടുതൽ സുരക്ഷിതം.

വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് ജാലാശയത്തെക്കുറിച്ചു മനസിലാക്കുന്നത് നന്നായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് നല്ലത്. പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം.

പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ ഇറങ്ങരുത്.

മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അസുഖമുള്ളവരോ, മരുന്നുകള്‍ കഴിക്കുന്നവരോ വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരരോഗികൾ, ഹൃദ് രോഗികൾ ) ഉള്ളവരും പ്രത്യേകം സൂക്ഷിക്കുക. കൂടെയുള്ളവരോട് അത് പ്രത്യേകം പറയുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button