Latest News

വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളനെ ദമ്പതികള്‍ കൊലപ്പെടുത്തി

ഹൂസ്റ്റണ്‍ : വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളനെ ദമ്പതികള്‍ കൊലപ്പെടുത്തി. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. റിവര്‍ ഓക്‌സിനു സമീപം വീട്ടില്‍ അതിക്രമിച്ചു കയറിയ കള്ളനെ അവിടെ താമസിച്ചിരുന്ന പാസ്റ്ററും ഭാര്യയും ചേര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മേയ് 4 ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാക്ക്യാര്‍ഡില്‍ ശബ്ദം കേട്ടാണ് ഇരുവരും മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. വീടിനകത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച യുവാവിനു നേരെ ഇരുവരുടെയും കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ചു നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു.

പാസ്റ്റര്‍ റവ. ജെഫ് പവേഴ്‌സ് (52) ഭാര്യ ജൂലി പവേഴ്‌സ് (54) എന്നിവരാണ് രാത്രി പതിനൊന്നരയോടെ 24 വയസ്സുള്ള റൊബര്‍ട്ടൊ സാഞ്ചസിനെ വെടിവച്ചത്. വെടിവച്ചതിനുശേഷം പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. പാസ്റ്റര്‍ സേവനമനുഷ്ഠിച്ചിരുന്ന വെസ്റ്റ് മിനിസ്റ്റര്‍ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ നിന്നും സ്ഥലമാറ്റം ലഭിച്ചിരുന്നു. ഞായറാഴ്ച അവസാന ശുശ്രൂഷ നിര്‍വഹിക്കാനിരിക്കെയാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button