Latest NewsIndia

രാജീവ് ഗാന്ധി വധം: മുഴുവൻ പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് നളിനി കോടതിയിലേക്ക്

ഭരണഘടനയിലെ 161ആം വകുപ്പനുസരിച്ച് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ്നാട് സർക്കാർ ശുപാർശ നൽകിയത്.

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നളിനി മദ്രാസ് ഹൈക്കോടതിയിലേക്ക്. പ്രതികളെയെല്ലാവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. ഭരണഘടനയിലെ 161ആം വകുപ്പനുസരിച്ച് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ്നാട് സർക്കാർ ശുപാർശ നൽകിയത്.

കുറ്റവാളിയെന്ന് കോടതി വിധിച്ചാലും പ്രതിയെ വിട്ടയക്കാൻ ഗവർണർക്ക് അധികാരം നൽകുന്നതാണ് ഭരണഘടനയിലെ 161ആം വകുപ്പ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രമേയം പാസാക്കിയത്.പ്രതികളെ വിട്ടയക്കാൻ ക്യാബിനറ്റ് തീരുമാനമെടുത്ത സ്ഥിതിക്ക് അത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നളിനി കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.നളിനി, മുരുഗൻ, ജയകുമാർ, ശാന്തൻ, റോബർട്ട് പയസ്, രവിചന്ദ്രൻ, പേരറിവാളൻ തുടങ്ങിയ ഏഴ് പ്രതികളും 1991 മുതൽ തടവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button