Latest NewsInternational

പത്ത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു; 12 -കാരന്‍ സഹോദരന്‍ അറസ്റ്റിൽ

ടെക്‌സസ് : പത്തുവയസ്സുള്ള ആണ്‍കുട്ടി വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലകുറ്റം ചുമത്തി 12 വയസ്സുക്കാരന്‍ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഹൂസ്റ്റണില്‍ നിന്നും 40 മൈല്‍ ദൂരെയുള്ള കോണ്‍റൊയിലാണ് മെയ് 3 ശനിയാഴ്ച ഈ ദാരുണ സംഭവം ഉണ്ടായത്. ശനിയാഴ്ച നാലുമണിക്ക് 911 കോള്‍ ലഭിച്ചതിനെതുടര്‍ന്ന് പോലീസ് എത്തിച്ചേരുമ്ബോള്‍ നെഞ്ചില്‍ വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്നിരുന്ന പത്തുവയസ്സുക്കാരനെയാണ് പോലീസ് കണ്ടത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. 12 വയസ്സുക്കാരനെ ഫയര്‍ ആം എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. രണ്ടുപേരുടെയും പ്രായം പരിഗണിച്ചു വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button