KeralaLatest News

പശുവിനെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

പാലപ്പിള്ളി, പിള്ളത്തോട്, മൈസൂര്‍, കുണ്ടായി, പുതുക്കാട് തോട്ടങ്ങളില്‍ രാപകലില്ലാതെ നൂറുകണക്കിന് പശുക്കളാണ് മേഞ്ഞുനടക്കുന്നത്

പാലപ്പിള്ളി: പാലപ്പള്ളിയില്‍ പശുക്കള്‍ക്കു നേരെ ആസിഡ് ആക്രമണം. തോട്ടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച പിള്ളത്തോട് പാലത്തിന് സമീപം ആസിഡ് വീണ് ദേഹത്തെ തൊലി പൊള്ളിയടര്‍ന്ന നിലയിലയില്‍ കണ്ടെത്തി. മേഖലയില്‍ പൊള്ളലേറ്റ പശുക്കള്‍ ഇനിയുമുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പാലപ്പിള്ളി, പിള്ളത്തോട്, മൈസൂര്‍, കുണ്ടായി, പുതുക്കാട് തോട്ടങ്ങളില്‍ രാപകലില്ലാതെ നൂറുകണക്കിന് പശുക്കളാണ് മേഞ്ഞുനടക്കുന്നത്. ‘തോട്ടപ്പശു’ക്കള്‍ എന്നറിയപ്പെടുന്ന കന്നുകാലികള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്. എന്നാല്‍ ഇങ്ങനെ തോട്ടങ്ങള്‍ നശിപ്പിക്കാന്‍ വരുന്ന പശുക്കളെ നാട്ടുകാര്‍ അതിക്രൂരമായാണ് നേരിടുന്നത്. മിക്ക സമയങ്ങളിലും പശുക്കള്‍ക്കു നേരെ നാട്ടുകാര്‍ ആസിഡ് പ്രയോഗം നടത്താറഉണ്ട്. റബ്ബര്‍കൃഷിയും സംസ്‌കരണവും വ്യാപകമായി നടക്കുന്ന പ്രദേശത്ത് ആസിഡ് സൂക്ഷിക്കുന്നവര്‍ നിരവധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button