Latest NewsCricket

വിരാട് കോലി മികച്ച നായകന്‍ തന്നെയാണെന്ന് കിവീസ് താരം

ബെംഗളൂരു: ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണിലെ ആര്‍സിബിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ ക്യാപ്റ്റിയന്‍ വിരാട് കോലി ചോദ്യം ചെയ്യപ്പെടുകയാണ്. കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായെന്ന് മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഒടുവിലെ സ്ഥാനക്കാരുമായി.

ആര്‍സിബി നായകന്റെ തന്ത്രങ്ങള്‍ പാളുന്നത് ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്ന കാര്യം കൂടിയാണിത്. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ സംതൃപ്തനാണ് ആര്‍സിബി മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. കോലി മികച്ച നായകനാണെന്ന് മുന്‍ കിവീസ് സ്പിന്നര്‍ പറഞ്ഞു

തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. 2016ല്‍ റണ്ണേഴ്സ് അപ്പ് ആയതിന് ശേഷമായിരുന്നു കോലിപ്പടയുടെ വീഴ്ച. സീസണില്‍ ആദ്യ ആറ് മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്സ് തോറ്റു. ചില തിരിച്ചുവരവുകള്‍ ഉണ്ടായെങ്കിലും ആര്‍സിബി ഇത്തവണ നേടിയത് 11 പോയിന്റ് മാത്രമാണ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button