Latest NewsIndia

ത്രികോണ മത്സരം ശക്തിപ്പെടുന്നു; ഡല്‍ഹിയില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകം

ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ദില്ലിയില്‍ വ്യാപാരികളുടെ വോട്ട് ഏറെ നിര്‍ണ്ണായകം. അനധികൃത വാണിജ്യകെട്ടിടങ്ങള്‍ സീല്‍ വെച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിഷയമായിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേല്‍നോട്ടത്തില്‍ ആറായിരത്തോളം അനധികൃത വ്യാപാരകേന്ദ്രങ്ങളാണ് കുടിയൊഴിപ്പിച്ചത്.

നഗരസഭകള്‍ ഭരിക്കുന്നത് ബിജെപിയാണ്. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഇതിനെതിരെ ഒന്നും ചെയ്തില്ലെന്ന പരാതിയാണ് വ്യാപാരികള്‍ക്ക്. നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതവും ഈ തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് പറയുന്നു വ്യാപാരികള്‍.

വ്യാപാരമേഖലയ്ക്ക് ഗുണം ലഭിക്കുന്ന എന്ത് പ്രവര്‍ത്തനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകും എന്നതു തന്നെയാണ് തൊഴിലാളികള്‍ പരിഗണിക്കുന്നത്. വ്യാപാരകേന്ദ്രങ്ങള്‍ സീല്‍ ചെയ്ത സംഭവത്തില്‍ മാസ്റ്റര്‍പ്ലാനില്‍ ഭേദഗതി വരുത്തി കോടതിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും ഉറപ്പായും പരിഹാരം ലഭിക്കുമെന്നുമാണ് ബിജെപിയുടെ മറുപടി.

അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. വ്യാപാരികളുടെ പ്രതിനിധിയായ ബ്രിജേഷ് ഗോയലിനെ ന്യൂദില്ലിയില്‍ സ്ഥാനാര്‍ത്ഥിയാക്കി കച്ചവടക്കാരെ ആം ആദ്മിയിലേക്ക് അടുപ്പിക്കാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button