KeralaLatest News

തലസ്ഥാനത്ത് കുടുംബത്തിനു നേരെ ആക്രമണം: വധശ്രമത്തിനു കേസ്

പ്രതികള്‍ മാരയാധുങ്ങളുമായി വീട്ടില്‍ കയറി ഷിബുവിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു

പാലോട്: തിരുവനന്തപുത്ത് കുടംബത്തെ വീടുല്‍ കയറി ആക്രമിച്ചതായി പരാതി. തിരുവനന്തപുരം പാലോട് പെരിങ്ങമലയിലാണ് സംഭവം. പെരിങ്ങമല കുണ്ടളാംകുഴി സ്വദേശി ഷിബു , ഭാര്യ സുചിത , പത്തു വയസുള്ള മകള്‍ , സുചിതയുടെ അമ്മ സരസ്വതി എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

ഷിബുവിന്റെ അയല്‍വാസിയായ അതുല്‍ കൃഷ്ണനും സുഹൃത്തിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.ഷിബുവിന്റെ മകളെ അതുല്‍ കൃഷ്ണന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള ദേഷ്യത്തിലായിരുന്നു ആക്രമണം. പ്രതികള്‍ മാരയാധുങ്ങളുമായി വീട്ടില്‍ കയറി ഷിബുവിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. കൂടാതെ പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വാഹനത്തിനുനേരെയും ആക്രമണം നടത്തിയെന്നും പരാതിയുണ്ട്. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ വധശ്രമം , മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button