Latest NewsKerala

തൃശൂര്‍ പൂരം ഭംഗിയായി നടത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തൃശൂര്‍ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൂരം മുപ്പതു മണിക്കൂറിന്റെ തുടര്‍ച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്. അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അധികൃതര്‍ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്.തൃശൂര്‍ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തൃശൂര്‍ പൂരത്തിന് നേതൃത്വം നല്‍കുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തില്‍ എടുത്ത് അവര്‍ക്കു ആത്മ വിശ്വാസം നല്‍കണമെന്നും പൂരം സുഗമമായി നടത്തുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി തന്റെ പോസ്റ്റില്‍ പറയുന്നു.

Tags

Post Your Comments


Back to top button
Close
Close