KeralaLatest News

ഭീകരവാദ വിഷയം ; സർക്കാരിനെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി

തിരുവനന്തപുരം : ഭീകരവാദത്തെ നേരിടുന്നതില്‍ കേരള സര്‍ക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ ഗവർണർക്ക് പരാതി നൽകി.ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയയും രാജ്യസഭ എംപി വി.മുരളീധരന്‍റേയും നേതൃത്വത്തിലാണ് പരാതി സമർപ്പിച്ചത്.

ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവത്തെ നേരിട്ട് കണ്ടാണ് പരാതി കൈമാറിയത്. ഭീകരവാദത്തെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന് പറ്റിയ വീഴ്ചകള്‍ ബിജെപി സംഘം ഗവര്‍ണറെ ബോധിപ്പിച്ചു. നിയമം ലംഘിച്ച്‌ യമനില്‍ പോയവര്‍ക്കെതിരായ സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്.

വിഷയത്തിൽ ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് വിശ്വാസമുണ്ടെന്ന് വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളം ഭീകരവാദത്തിന്റെ ഒളിത്താവളമായി മാറിയിരിക്കുകയാണെന്നും സമഗ്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button