Latest NewsKerala

വീട്ടിലെ ലോക്കറില്‍ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന 42 പവന്‍ സ്വര്‍ണം കാണാതായി : ഭാര്യയുടെ പേരില്‍ കേസെടുക്കാന്‍ ഉത്തരവ്

ഗുരുവായൂര്‍: വീട്ടിലെ ലോക്കറില്‍ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന 42 പവന്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ ഭാര്യയുടെ പേരില്‍ കേസ് എടുക്കാന്‍ ഉത്തരവ്. സ്വര്‍ണം മോഷ്ടിച്ചെന്ന ഭര്‍ത്തവാവ് ഉണ്ണികൃഷ്ണനാണ് ഭാര്യയ്‌ക്കെതിരെ പരിതാ നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. താമരയൂര്‍ മരക്കാത്ത് ഉണ്ണികൃഷ്ണന്റെ പരാതിയില്‍ ഭാര്യ ഷീജയുടെ പേരിലാണ് ഗുരുവായൂര്‍ പോലീസിനോട് കേസെടുക്കാന്‍ ചാവക്കാട് മജിസട്രേറ്റ് ഉത്തരവിട്ടത്.

ഗള്‍ഫില്‍ ജോലിചെയ്യുന്ന ഉണ്ണികൃഷ്ണന്‍ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മരത്തിന്റെ ലോക്കര്‍ കുത്തിത്തുറന്ന് ഭാര്യ മോഷ്ടിച്ചെന്നാണ് കേസ്. 2017-ല്‍ ഗള്‍ഫിലേക്ക് പോയ ഉണ്ണികൃഷ്ണന്‍ 2018 ഫെബ്രുവരിയില്‍ തിരിച്ചെത്തി. അപ്പോഴാണ് സ്വര്‍ണം കാണാതായതായി അറിയുന്നത്

ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. പിന്നീട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. അന്വേഷണം ഇല്ലാതായപ്പോള്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്നാണ് കേസെടുക്കാന്‍ ഉത്തരവുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button