Latest NewsIndia

ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്കായി ഇന്ത്യന്‍ റെയില്‍വേയുമായി യുവാവിന്റെ നിയമപോരാട്ടം; ഒടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷം വിധി വന്നപ്പോൾ

ജയ്‌പൂര്‍: ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്കായി ഇന്ത്യൻ റയിൽവെയുമായി യുവാവ് പോരാടിയത് രണ്ട് വർഷം. രണ്ട് വര്‍ഷത്തിന് ശേഷം ഒടുവില്‍ രണ്ട് രൂപ നികുതി ഈടാക്കിയ ശേഷം 33 രൂപയാണ് റെയിൽവേ യുവാവിന് നൽകിയത്. രാജസ്ഥാനിലെ കോട്ടയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന സുജിത്ത് സ്വാമി യുവാവാണ് 35 രൂപയ്ക്ക് പോരാട്ടം നടത്തിയത്. 2017 ഏപ്രിലിലാണ് സംഭവം. ജൂലൈ രണ്ടിന് കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാനായാണ് സുജിത് ടിക്കറ്റ് ബുക്ക് ചെയ്‌തത്‌. 765 രൂപയായിരുന്നു ടിക്കറ്റ‌്‌ ചാര്‍ജ്ജ്. എന്നാല്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റ‌ി‌ലായതിനെ തുടര്‍ന്ന് അദ്ദേഹം ടിക്കറ്റ‌്‌ ക്യാന്‍സല്‍ ചെയ്തു. ക്യാന്‍സലേഷന്‍ ചാര്‍ജ്ജായ 65 രൂപക്ക് പകരം 100 രൂപ ഈടാക്കി ശേഷം 665 രൂപയാണ് ഐ.ആര്‍.സി.ടി.സി റീഫണ്ട് നല്‍കിയത്. ബാക്കി തുക ലഭിക്കാനാണ് യുവാവ് നിയമപോരാട്ടം നടത്തിയത്.

വിവരാവകാശ നിയമപ്രകാരം റെയില്‍വേയ്ക്ക് നല്‍കിയ അപേക്ഷയില്‍ 35രൂപ ബാക്കി നല്‍കാനുണ്ടെന്ന് സുജിത് വ്യക്തമാക്കിയെങ്കിലും പണം ലഭിച്ചില്ല. പിന്നീട് 2018 ഏപ്രിലില്‍ ലോക് അദാലത്തില്‍ പരാതി നൽകി. ജി.എസ്.ടി പ്രകാരമാണ് 100രൂപ ഈടാക്കിയെന്നായിരുന്നു റെയില്‍വേയുടെ വാദം. എന്നാൽ ജി.എസ്.ടി നടപ്പാക്കും മുന്‍പാണ് താന്‍ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും അതുകൊണ്ട് തന്നെ 35 രൂപ ഈടാക്കുന്നത് നിയമപരമായി തെറ്റാണെന്നും സുജിത് ചൂണ്ടിക്കാട്ടി. ഒടുവില്‍ 2019 മെയ് ഒന്നിന് ബാക്കി തുകയായി 33രൂപ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button