Latest NewsIndia

സംസ്ഥാനത്തെ ദേശീയപാതാ വികസനം : കേന്ദ്രഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ പ്രതികരണം പുറത്ത്

ന്യൂഡല്‍ഹി : സംസ്ഥാനത്തെ ദേശീയപാതാ വികസനം , കേന്ദ്രഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ പ്രതികരണം പുറത്ത് . ദേശീയപാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിലനിര്‍ത്തുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. മുന്‍ഗണനാ പട്ടികയില്‍ നിലനിര്‍ത്തി സംസ്ഥാനത്ത് ദേശീയ പാത വികസിപ്പിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവു വൈകാതെ പുറപ്പെടുവിക്കും. ഇതോടെ കുറച്ചുദിവസങ്ങളായി നിര്‍ത്തിവെച്ച ദേശീയപാതാ വിതസനത്തിന്റെ പണി വൈകാതെ പുനരാരംഭിയ്ക്കും.

കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നു. മറ്റു ജില്ലകളിലെ പാത വികസനം രണ്ടാം മുന്‍ഗണനാ പട്ടികയിലേക്കു മാറ്റിയതോടെ 2 വര്‍ഷത്തേക്കു തുടര്‍നടപടികളൊന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു. പഴയ എന്‍എച്ച് 17, എന്‍എച്ച് 47ന്റെ ഇടപ്പള്ളി മുതല്‍ തെക്കോട്ടുള്ള ഭാഗം എന്നിവ ചേര്‍ന്നുള്ളതാണ് ഇപ്പോഴത്തെ എന്‍എച്ച് 66.

അതേസമയം, ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായ പി.എസ്. ശ്രീധരന്‍പിള്ളയാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഗഡ്കരിക്ക് കത്തു നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഫോണില്‍ ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button