Latest NewsElection NewsIndia

ഒ​രു ക​റു​ത്ത കു​തി​ര​യാ​വാ​ന്‍ താ​നി​ല്ലെന്ന് നിതിന്‍ ഗഡ്കരി

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി ആകാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​നില്ല. താനൊരു ക​റു​ത്ത കു​തി​ര​യല്ലെന്നും പ്രധാനമന്ത്രി പദത്തിനെ കുറിച്ചുള്ള ആഗ്രഹമോ സ്വപ്നമോ തനിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എന്‍ഡിഎ ഇത്തവണ കേവല ഭൂരിപക്ഷം നേടുമെന്നും മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​വു​മെ​ന്ന് ആത്മവിശ്വാസമുണ്ടെന്നും ഗഡ്കരി പറഞ്ഞു. ​ഇത്തവണ തങ്ങള്‍ ബിജെപി സര്‍ക്കാരല്ല എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബിജെപി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കും. ലോ​ക്സ​ഭ​യി​ലേ​ക്ക് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പ​ര​മാ​വ​ധി എം​പി​മാ​രെ സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button