Latest NewsIndia

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മോഡലിനെ രക്ഷപ്പെടുത്തി

പൂനെ•പൂനെ പോലീസിന്റെ സാമൂഹ്യ സുരക്ഷാ സെല്‍ വ്യാഴാഴ്ച രാത്രി നടത്തിയ കൊരെഗാവ്‌ പ്രദേശത്തെ ഹോട്ടലില്‍ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. ഇവിടെ നിന്നും ഡല്‍ഹിയില്‍ നിന്നുള്ള മോഡലിനെ പോലീസ് രക്ഷപ്പെടുത്തി.

31 കാരിയായ യുവതിയെ ലൈംഗിക വ്യപാരത്തിലേക്ക് നയിച്ച ഉത്തര്‍പ്രദേശുകാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

ഒരു പോലീസ് കോണ്‍സ്റ്റബിളിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

യു.എസില്‍ ജനിച്ചുവളര്‍ന്ന മോഡല്‍ ന്യൂഡല്‍ഹിയിലാണ് താമസം. ഇവര്‍ ഏതാനും വസ്ത്ര കമ്പനികളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

നാല് സെല്‍ഫോണുകളും 7,000 രൂപയും ഹോട്ടല്‍ മുറിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാല് ദിവസം മുന്‍പാണ്‌ മോഡല്‍ പൂനെയിലെത്തിയാതെന്ന് പോലീസ് വെളിപ്പെടുത്തി.

പിടിയിലായ പുരുഷന്മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അനാശാസ്യം (തടയല്‍) നിയമത്തിലെയും ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button