Latest NewsIndia

കോണ്‍ഗ്രസിനോട് വിവേചനം: തെരഞ്ഞെടുപ്പു കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍

ആദിവാസി പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ഏകപക്ഷീയമായ സമീപനം കമ്മീഷന്‍ കൈകൊള്ളരുത്.

അതേസമയം ആദിവാസി പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. ഈ പ്രസ്താവനയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. സ്വതന്ത്ര രാഷ്ട്രീയ അഭിപ്രായ പ്രകടനത്തെ കമ്മീഷന്‍ വിലക്കരുതെന്നും രാഹുല്‍ പറഞ്ഞു.

ആദിവാസികളെ വെടിവച്ചു കൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. പോലീസിന് ആദിവാസികളെ വെടിവയ്ക്കുന്നതിന് അനുവാദം നല്‍കുന്ന പുതിയ നിയമത്തിനു നരേന്ദ്ര മോദി രൂപം കൊടുത്തിട്ടുണ്ട്. ആദിവാസികളെ ആക്രമിക്കാമെന്ന് നിയമത്തില്‍ പറയുന്നു. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം അവരെടുക്കുന്നു. എന്നിട്ട് പറയുന്നു ആദിവാസികളെ വെടിവച്ചു വീഴ്ത്താവുന്നതാണെന്ന് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

മോദിയുടേയും അമിത് ഷായുടേയും പ്രസ്താവനകളില്‍ നടപടിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലുള്ള വിവേചനം കാണിക്കരുടെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button