ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതിനു പിന്നില്‍ പുതിയ മോഡലില്‍ മുടിവെട്ടിയത്. മുടിവെട്ടിയ സ്റ്റൈലിനെ ചൊല്ലി അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. വളളികുന്നം പുത്തന്‍ചന്ത സുബിജാലയത്തില്‍ ശ്രീജയുടേയും പരേതനായ ജയന്റെയും മകന് അഭിജിത്ത് (13) ആണ് ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ തൂങ്ങി മരിച്ചത്. വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.
സ്വന്തം ഇഷ്ട പ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് കഴിഞ്ഞ ദിവസം അമ്മയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം തൂങ്ങി മരിച്ചതെന്നാണ് പ്രാഥമികനിഗമനം.
Post Your Comments