
പാലക്കാട്: മുണ്ടൂര്‍ പന്നിയംപാടത്തെ അപകടവളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പാലക്കാട് – കോഴിക്കോട് ദേശീയ പാതയിലായിരുന്നു അപകടം. മംഗലാപുരത്തെ എച്ച്.പി പ്ലാന്റില്‍ നിന്ന് കോയമ്ബത്തൂരിലെ മീനാ പ്ലാന്റിലേക്ക് പോകുകയായിരുന്ന 21 ടണ്‍ ഭാരമുള്ള ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. വാതക ചോര്‍ച്ചയില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ദുരൈസ്വാമി (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഉച്ചയോടെ കോഴിക്കോട് ചേളാരിയിലെ ഗ്യാസ് പ്ലാന്റില്‍ നിന്നുള്ള വിദ്ഗ്ദ്ധ സംഘമെത്തി മറിഞ്ഞ ലോറിയിലെ പാചക വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം 12 മണിക്കൂര്‍ തടസപ്പെട്ടു. ആട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടം നടന്നയുടനെ ജില്ലാ ഫയര്‍ഫോഴ്സ് മേധാവി അരുണ്‍ഭാസ്കറിന്റെ നേതൃത്വത്തില്‍ പാലക്കാട്, കഞ്ചിക്കോട് യൂണിറ്റുകളില്‍ നിന്നുള്ള സംഘമെത്തി സ്ഥതിഗതികള്‍ വിലയിരുത്തി.
Post Your Comments