KeralaLatest News

ആലുവയിലെ കോടികളുടെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി പൊലീസ്

കൊച്ചി: ആലുവയിലെ കോടികളുടെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി പൊലീസ് . ആലുവ എടയാറിലേക്ക് കൊണ്ടുവന്ന 22 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിനു പിന്നില്‍ ഇതരസംസ്ഥാന കവര്‍ച്ചാസംഘമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. കവര്‍ച്ചാസംഘത്തിലുള്ളവര്‍ വാഹനം ആക്രമിക്കുമ്പോള്‍ മലയാളത്തിലാണ് സംസാരിച്ചതെന്ന് എടയാറിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.പോലീസ് നിലവില്‍ പരിശോധിക്കുന്നത് കസ്റ്റഡിയിലുളളവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് .

വിവിധ ജ്വല്ലറികളില്‍ നിന്നായി സ്വര്‍ണം ശേഖരിച്ച് എടയാറിലേക്ക് എത്തിക്കുന്ന സ്വകാര്യ ഏജന്‍സിയിലേയും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേയും ജീവനക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്വര്‍ണം കൊണ്ടുപോയ കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയിലെ നാലുപേരാണ് നിലവില്‍ കസ്റ്റഡിയിലുളളത്. ഇവരുടെ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങളുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത് .

സ്വര്‍ണം കൊണ്ടുവന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ സ്വര്‍ണം അടങ്ങിയ പെട്ടിയുമായി ബൈക്കില്‍ രക്ഷപ്പെട്ടത്. സ്വര്‍ണം കൊണ്ടുപോകുന്നത് സംബന്ധിച്ച് വ്യക്തമായ അറിവുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button