KeralaLatest News

അധ്യാപകന്റെ വാദങ്ങള്‍ കളവ്; പേപ്പര്‍ തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് വിദ്യാര്‍ത്ഥി

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഉത്തരപ്പേപ്പര്‍ തിരുത്തി കുരുക്കിലായതിന് പിന്നാലെ അധ്യാപകനെ പ്രതിക്കൂട്ടിലാക്കി പ്ലസ് ടു വിദ്യാര്‍ഥി. കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍പ്പോലും ഈ അധ്യാപകനോട് താന്‍ സംസാരിച്ചിട്ടില്ലെന്നും ജയിക്കുമെന്ന് ഉറപ്പായിരുന്ന തനിക്ക് പരീക്ഷാഫലം പുറത്ത് വരാത്തത് കടുത്ത നിരാശയാണുണ്ടാക്കിയിരിക്കുന്നതെന്നും വിദ്യാര്‍ഥി പറഞ്ഞു.

പരീക്ഷാഫലം വൈകുന്നതിലെ കാലതാമസം ചോദിപ്പച്ചോള്‍ പ്രിന്‍സിപ്പല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അധ്യാപകന്‍ തന്റെ ഉത്തരക്കടലാസ് തിരുത്തിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഒരിക്കല്‍പ്പോലും അദ്ദേഹത്തിനോട് സംസാരിച്ചിട്ടില്ല. ഇംഗ്ലീഷിന് മികച്ച പ്രകടനമായിരുന്നില്ലെങ്കിലും ജയിക്കാനുള്ള മാര്‍ക്ക് തനിക്ക് ഉറപ്പായിരുന്നു. പല തരത്തില്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ കടുത്ത മാനസിക വിഷമമാണുണ്ടാകുന്നതെന്നും വിദ്യര്‍ത്ഥി വെളിപ്പെടുത്തി.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ സമ്മതത്തോടെ ചില സഹായങ്ങള്‍ ചെയ്തുവെന്നായിരുന്നു അധ്യാപകന്‍ നിഷാദ് വി.മുഹമ്മദ് വെളിപ്പെടുത്തിയിരുന്നത്. ഇതിനെ തള്ളിക്കളഞ്ഞ വിദ്യാര്‍ഥിയും കുടുംബവും ഉപരിപഠനം പ്രതിസന്ധിയിലായതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കാണെന്ന് ആവര്‍ത്തിച്ചു.

അതേസമയം, പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചുവെന്നാണ് സസ്‌പെന്‍ഷനിലായ നീലേശ്വരം സ്‌കൂളിലെ അധ്യാപകന്റെ വാദം. എന്നാല്‍ ഈ വാദം കളവാണെന്ന് സ്‌കൂളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തിയ ശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പ് നടത്തിയ തെളിവെടുപ്പില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചിരുന്നു. അന്ന് രേഖാമൂലം നല്‍കിയ മൊഴിയില്‍ പഠനവൈകല്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button