Nattuvartha

ഇതരസംസ്ഥാന യുവതിക്ക് കുത്തേറ്റു; കഴുത്തിന് മാരകമായി കുത്തേറ്റയുവതി തീവ്രപരിചരണവിഭാ​ഗത്തിൽ

പ്രതിയെന്നു സംശയിക്കുന്ന ആളെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ആലിപ്പറമ്പ്: ഇതരസംസ്ഥാന യുവതിക്ക് കുത്തേറ്റു, അന്യസംസ്ഥാനക്കാരിയായ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. കാമ്പുറം തോണിക്കടവത്ത് അസം സ്വദേശി ആസിയ കാത്തൂണി(22)നാണ് കുത്തേറ്റത്. . തോണിക്കടവത്തെ കോഴിഫാമിലെ ജീവനക്കാരാണ് ആസിയയും ഭർത്താവും.

യുവതിയുടെ ഭർത്താവ് വോട്ട്‌ ചെയ്യാനായി അസമിലേക്ക് പോയതിനാൽ ആസിയ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഈ സമയത്താണ് യുവതിക്ക് നേരെ അക്രമം ഉണ്ടായത്. പ്രതിയെന്നു സംശയിക്കുന്ന ആളെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴുത്തിന് പരിക്കേറ്റ യുവതിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button