Latest NewsNews

‘ചിലപ്പോള്‍ പെണ്‍കുട്ടി’ യിലെ ‘ഏതോ ഒരു കനവായി’ എന്ന ഗാനം പുറത്തിറങ്ങി

ആവണി എസ് പ്രസാദ്, കാവ്യാ ഗണേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം ‘ചിലപ്പോള്‍ പെണ്‍കുട്ടി’യിലെ ‘ഏതോ ഒരു കനവായി’ എന്ന ഗാനം പുറത്തിറങ്ങി. അഭിജിത്ത് കൊല്ലമാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് എസ് ബിജുവിന്റേതാണ് വരികള്‍.

ട്രൂലൈന്‍ പ്രൊഡക്ഷന്റെ ബാനറില്‍ സുനീഷ് ചുനക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാക്ഷണവും എം കമറുദ്ദീന്‍ നിര്‍വഹിച്ചിരിക്കുന്നു. അജയ് സരിഗമയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരുക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് ജി നായര്‍.

കലോത്സവ വേദികളില്‍ പ്രതിഭ തെളിയിച്ച ആവണി പ്രസാദ്, കാവ്യ ഗണേഷ് എന്നിവരോടൊപ്പം സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, പാര്‍വതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

പ്രകാശ് ചുനക്കരയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അസോസിയേറ്റ് ഡയറക്ടര്‍ – ആദര്‍ശ് ആനയടി. മേക്കപ്പ് – മധു കാലടി, വസ്ത്രാലങ്കാരം – സതീഷ് നേമം, കല – അജയ് വര്‍ണശാല, പി ആര്‍ ഒ – എ എസ് ദിനേശ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യുഷന്‍ – ഷാല്‍ വിസ്മയ. നൃത്തസംവിധാനം – സനുജ് സൈനു, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിഷ്ണു മന്നമ്മൂല. സംഘട്ടനം – അഷ്‌റഫ് ഗുരുക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button