Latest NewsIndia

വോട്ടെടുപ്പിനിടെ ഹോംഗാര്‍ഡിന്റെ തോക്കില്‍ നിന്നും വെടി പൊട്ടി പോളിംഗ് ഉദ്യോഗസ്ഥന്‍ മരിച്ചു

പാ​റ്റ്ന:വോട്ടെടുപ്പ് നടക്കുന്നതിനിടെ വെടിയേറ്റ് പോളിംഗ് ഉദ്യാഗസ്ഥന്‍ മരിച്ചു.. സ്കൂ​ള്‍ ടീ​ച്ച​റാ​യ ശി​വേ​ന്ദ്ര കുമാര്‍ ആണ് മരിച്ചത്. ബീഹാറിലെ മ​ധോ​പു​ര്‍ സു​ന്ദ​ര്‍ ഗ്രാ​മ​ത്തി​ലെ 275-ാം ബൂ​ത്തി​ലാ​ണ് സംഭവം നടന്നത്. ഹോം​ഗാ​ര്‍​ഡി​ന്‍റെ തോ​ക്കി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി പൊട്ടുകയായിരുന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശിവേമ്ദ്ര കുമാറിനെ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യിലും പിന്നീട് മു​സാ​ഫ​ര്‍​പു​രി​ലെ എ​ച്ച്‌കെ​എം​സി ആ​ശു​പ​ത്രി​യി പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹോം​ഗാ​ര്‍​ഡി​ന്‍റെ തോ​ക്കി​ല്‍​നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയണ്. ഡല്‍ഹി അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജവാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button