Bikes & ScootersLatest NewsAutomobile

ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ടിവിഎസ്

തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ തയ്യാറെടുത്തു ടിവിഎസ്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇ-സ്‌കൂട്ടറിന്റെ അടിസ്ഥാനമാക്കിയാകും സ്കൂട്ടർ പുറത്തിറക്കുക. വെള്ളയും ചുവപ്പുമെല്ലാം കലര്‍ന്ന വ്യത്യസ്ത രൂപകൽപ്പനയാണ് ക്രിയോണിന്റേത്. ചെറിയ സീറ്റ്, നീളം കുറഞ്ഞ പിൻഭാഗം എന്നിവ കൂടുതൽ ഭംഗി നൽകും.

TVS CREON

ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി വാഹനത്തെ ബന്ധിപ്പിക്കാം. ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് എന്നിവ പ്രധാന സവിശേഷതകൾ. 12 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം അയോണ്‍ ബാറ്ററികളാകും സ്കൂട്ടറിന് നിരത്തിൽ കരുത്തു പകരുക.

TVS-CREON-2

നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ കൊണ്ട് സാധിക്കും. ഒരു മണിക്കൂര്‍ കൊണ്ടു ക്രിയോണിലെ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യാം. ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയോടെയാകും വാഹനം നിരത്തിലിറങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button