MollywoodLatest NewsEntertainment

അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം; ഹരീഷ് പേരടി

പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം

മലയാളത്തിലെ മികച്ച താരങ്ങളാണ് നടി പാര്‍വതിയും നടന്‍ വിനായകനും. എന്നാല്‍ ഇവരെ നായിക നായകന്‍മാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് നടന്‍ ഹരീഷ് പേരടി. ഇതിന് കാരണം മലയാളികളുടെ സവര്‍ണ്ണ കള്ളത്തരമാണെന്നും അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധമെന്നും ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷിന്റെ വിമര്‍ശനം.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാര്‍വതിയും വിനായകനും നല്ല നടി നടന്‍മാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച്‌ കാലമായി … എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?… ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം … പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം … പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം… വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ….ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച്‌ ഒരു സിനിമയെങ്കിലും ഉണ്ടാക്ക് … അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും… അത് പിന്നിട് ആവര്‍ത്തിക്കില്ല… അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം …

shortlink

Related Articles

Post Your Comments

Related Articles


Back to top button