Latest NewsCarsAutomobile

സാമ്പത്തിക അച്ചടക്കത്തിനൊരുങ്ങി ഈ വാഹന കമ്പനികൾ

സാമ്പത്തിക അച്ചടക്കത്തിനു തയ്യാറെടുത്ത് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിനായി ഉല്‍പ്പാദന ചെലവുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുന്നതെന്നും പുതിയ സാങ്കേതികവിദ്യകള്‍ക്കും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇങ്ങനെ മിച്ചം പിടിക്കുന്ന പണം ചെലവഴിക്കുമെന്നും കമ്പനികള്‍ പറയുന്നു. അതിനാൽ വാഹന മോഡലുകളുടെ വിലയില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

TOYOTA

കണക്റ്റഡ് കാറുകളും പുതിയ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് ടൊയോട്ട ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കോജി കൊബായാഷി പറയുന്നു. സാധ്യമായ എല്ലാവിധത്തിലും മറ്റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ പുതിയ വെല്ലുവിളികള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഈ വര്‍ഷം ചെലവുകള്‍ കുറയ്ക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുന്നതിനായി മോഡലുകളുടെ എണ്ണം കുറയ്ക്കുവാനാണ് ഹോണ്ട ശ്രമിക്കുന്നത്. വിവിധ മോഡല്‍ വേരിയന്റുകളുടെ എണ്ണം 2025 ഓടെ മൂന്നിലൊന്നായി കുറയ്ക്കും. ഇതുവഴി ആഗോളതലത്തില്‍ ഉല്‍പ്പാദനച്ചെലവുകള്‍ പത്ത് ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തകാഹിരോ ഹച്ചിഗോയും വ്യക്തമാക്കുന്നു.

honda LOGO

വാഹന വ്യവസായത്തില്‍ പരമ്പരാഗത വാഹന നിര്‍മ്മാതാക്കള്‍ നേരിടുന്ന വെല്ലുവിളികളാണ് മുന്‍നിര ജാപ്പനീസ് കമ്പനികളുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. മോഡലുകളുടെ എണ്ണം കുറയുന്നതിനൊപ്പം വിലയിലെ മാറ്റങ്ങളും ഉപഭോക്താക്കളെ ബാധിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button