Latest NewsInternational

സ​മൂ​ഹ​മാ​ധ്യ​മ നെ​റ്റ്വ​ര്‍​ക്കു​ക​ള്‍​ക്കും മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​ക്കും വിലക്ക്

കൊ​ളം​ബോ: വ​ര്‍​ഗീ​യ ആ​ക്ര​മ​ണത്തിനെ തുടർന്ന് സ​മൂ​ഹ​മാ​ധ്യ​മ നെ​റ്റ്വ​ര്‍​ക്കു​ക​ള്‍​ക്കും മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​ക്കും ശ്രീ​ല​ങ്ക​യി​ല്‍ താ​ത്കാ​ലി​ക വി​ല​ക്ക്. ഫേ​സ്ബു​ക്ക്, വാ​ട്സ്‌ആ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് ഭ​ര​ണ​കൂ​ടം വിലക്കേർപ്പെടുത്തിയത്. ഈ​സ്റ്റ​ര്‍ ദി​ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി മോ​സ്കു​ക​ള്‍​ക്കും മു​സ്ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നേ​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.

ഞാ​യ​റാ​ഴ്ച ക്രി​സ്ത്യാ​നി​ക​ള്‍ ഭൂ​രി​പ​ക്ഷ​മാ​യ ചി​ലോ ന​ഗ​ര​ത്തി​ല്‍ മോ​സ്കു​ക​ള്‍​ക്കും മു​സ്ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ക്ര​മി​ക​ള്‍ കൂ​ട്ടം​ചേ​ര്‍​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

അ​ബ്ദു​ള്‍ ഹ​മീ​ദ് മു​ഹ​മ്മ​ദ് ഹ​സ്മ​ര്‍ എ​ന്ന​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പി​ട്ടി​രു​ന്നു. ഒ​രു ദി​വ​സം നി​ങ്ങ​ള്‍ ക​ര​യേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്. ഇ​ത് ആ​ക്ര​മ​ണ ഭീ​ഷ​ണി​യാ​ണെ​ന്നു ക​രു​തി​യാ​ണ് ജ​ന​ക്കൂ​ട്ടം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ബ്ദു​ള്‍ ഹ​മീ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മോ​സ്കു​ക​ള്‍​ക്കും മു​സ്ലിം​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഒ​രു സം​ഘ​ത്തെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

shortlink

Post Your Comments


Back to top button