Latest NewsKerala

തീവ്രവാദ സംഘടനകളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് : ഒരാൾ പിടിയിൽ

തിരൂർ : തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്സിനേയും ജയ്ഷെ മുഹമ്മദിനെയും പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഒരാൾ പിടിയിൽ. മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി അസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അക്സറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും, ഇസ്ലാമിക് സ്റ്റേറ്റ്സിന്‍റെ പേരില്‍ ഭീകരത കെട്ടിവച്ച് കേരളത്തില്‍ കേസെടുക്കുന്നത് ഫാസിസ്റ്റ് താത്പര്യം മൂലമാണെന്നുമൊക്കെ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതായി കണ്ടെത്തി. മഞ്ചേരി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. അസ്കറിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button