KeralaLatest News

തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് കോൺഗ്രസ് നേതൃയോഗം

തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ പി സി സി നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരും. കെ പി സി സി ഭാരവാഹികൾ, ഡി സി സി അധ്യക്ഷന്മാർ, സ്ഥാനാർഥിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിവിധ മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതകൾ യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉയർന്ന പരാതികളും യോഗത്തിൽ ചർച്ചയാകും. കോഴിക്കോട് , വടകര, തിരുവനന്തപുരം, പാലക്കാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു.

കള്ളവോട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും , പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടും ചർച്ചയാകും. നേരത്തെ സി പി ഐ എം കള്ളവോട്ട് ചെയ്തു എന്ന ആരോപണവുമായി യു ഡി എഫ് രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകരടക്കം കള്ള വോട്ട് ചെയ്തതിനു പിടിയിലായത് യു ഡി എഫിന് തിരിച്ചടിയായി. മത്സരിച്ചതിൽ പാലക്കാട് ഒഴികെ മറ്റെല്ലാ സീറ്റിലും വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button