EducationEducation & Career

കെജിടിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്സ് : ഈ ദിവസം വരെ അപേക്ഷിക്കാം

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെജിടിഇ പ്രീ-പ്രസ്സ്, കെജിടിഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത എസ് എസ് എല്‍ സി/തതുല്യം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒബിസി/എസ്ഇബിസി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറം 100 രൂപക്ക് നേരിട്ടും, 125 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 25.

ഫോണ്‍ 0495 2723666, 0495 2356591. വെബ്‌സൈറ്റ് www.captkerala.com.

shortlink

Related Articles

Post Your Comments

Related Articles


Back to top button