Latest NewsKerala

പണം മോഷ്ടിച്ചുവെന്ന ആരോപണം: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പൃഥിരാജ്

ഉണ്ണിത്താന്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, അവര്‍ തന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചെന്നും പൃഥിരാജ്

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ തള്ളി പൃഥിരാജ്. പണം താനാണ് മോഷ്ടിച്ചതെന്ന ഉണ്ണിത്താന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന് കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജ് പറഞ്ഞു. അതേസമയം ഉണ്ണിത്താന്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, അവര്‍ തന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചെന്നും പൃഥിരാജ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകളിലേക്ക് നല്‍കാന്‍ മാറ്റി വച്ചിരുന്ന അഞ്ച് ലക്ഷം രൂപ പൃഥിരാജ് മോിടിച്ചുവെന്നാണ് ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.എന്നാല്‍, ഉണ്ണിത്താന്‍ തന്റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തരാതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പൃഥിരാജിന്റെ മറുപടി.

പ്രചാരണത്തിന്റെ ചുമതല കൊല്ലത്തെ ഡിസിസി ജനറല്‍ സെക്രട്ടറി നടുകുന്നം വിജയനായിരുന്നു. പ്രചാരണവും സ്വക്വാഡ് വര്‍ക്കുകള്‍ ഏകോപിക്കലുമായിരുന്നു താന്‍ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ണിത്താന്‍ ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ് ചിലര്‍ തന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീലം സംസാരിച്ചെന്നും പൃഥിരാജ് വ്യക്തമാക്കി. അതേസമയം ഇതിനെ കുറിച്ച് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സംസാരിക്കാമെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button