KeralaLatest News

സ്ത്രീയെ കാട്ടി വശീകരിക്കും പിന്നെ കറക്കം ; കാര്‍ തടഞ്ഞു നിര്‍ത്തി മോഷണം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തമിഴ്‌നാട്ടുകാരുടെ കാര്‍ തടഞ്ഞു നിര്‍ത്തി സ്വർണ കവർച്ച നടത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ലം വണ്ടിത്തടത്ത് അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്.. സ്ത്രീയെ കാട്ടി വശീകരിച്ചാണ് സ്വര്‍ണാഭരണം കവര്‍ന്നതെന്ന് പോലീസ് വ്ക്മക്കി. സംഭവത്തിൽ പ്രതിയായ ഉഷ(42)യുടെയുടെയും പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസിന്റെയും അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടുപ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇവരെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും തിരുവല്ലം പോലീസ് അറിയിച്ചു.തമിഴ്‌നാട് കുലശേഖരം സ്വദേശികളും തലസ്ഥാനത്തു ജോലി ചെയ്യുന്നവരുമായ അനീഷ്‌കുമാര്‍, അഭിഷേക് എന്നിവരാണ് മോഷണത്തിനിരയായത്.

വണ്ടിത്തടം കുരിശടിക്കു സമീപം വച്ച്‌ ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയുള്‍പ്പെടെയുള്ള സംഘവും പിന്നാലെ ബൈക്കിലെത്തിയവരും ചേര്‍ന്നു കാറിനെ തടഞ്ഞു ഇരുവരെയും മർദ്ദിച്ച ശേഷം അനീഷിന്റെ കഴുത്തില്‍ നിന്നു രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു.

പാതിരാത്രി നഗരത്തില്‍ ഒറ്റയ്ക്കു പരിചയമില്ലാത്ത നിലയില്‍ കണ്ടെത്തുന്നവരാണ് സംഘത്തിന്റെ ഇരകള്‍. പിടിയിലായ പ്രതിയും സ്ത്രീയുമുള്‍പ്പെട്ട സംഘം ഓട്ടോറിക്ഷയില്‍ കറങ്ങിനടക്കും. ഇത്തരക്കാരെ കണ്ടെത്തിയാല്‍ വശീകരിച്ചു മുറി സൗകര്യമുണ്ടെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റും. ഓട്ടോറിക്ഷ പോകുന്നതിനിടെ പിന്നാലെ ബൈക്കില്‍ 2 അംഗ സംഘമെത്തി ഇവരെ പിടികൂടും.തുടര്‍ന്ന് സദാചാരക്കാരെന്ന മട്ടില്‍ ഇവരെയെല്ലാം ചോദ്യം ചെയ്യും. പിന്നീട് ഭീഷണിപ്പെടുത്തി ഇരയുടെ കയ്യിലുള്ള പണം, സ്വര്‍ണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൈക്കലാക്കി വാഹനത്തില്‍ നിന്നും ഇറക്കിവിടുന്നതാണ് പതിവ്.

കരമന-ബാലരാമപുരം ദേശീയ പാത, കഴക്കൂട്ടം-കോവളം ബൈപാസ് തുടങ്ങി ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് തട്ടിപ്പ് നടത്തുന്ന സ്ഥലങ്ങൾ.സ്‌കീം’ എന്നാണത്രെ ഇവര്‍ ഈ തട്ടിപ്പിനിട്ടിട്ടുള്ള പേര്‍ എന്നു പോലീസ് പറഞ്ഞു.പിടിയിലായ സ്ത്രീയുള്‍പ്പെട്ട സംഘം ഇതു വരെ നഗരത്തില്‍ ഇത്തരത്തില്‍ എട്ടോളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button