KeralaNews

ന്യൂജെന്‍ റൈഡര്‍മാര്‍ക്ക് മൂക്കുകയറിടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്മാര്‍ട്ട് ട്രേസ് ആപ്പ്

 

മാനന്തവാടി: അപകടകരമായ രീതിയിലും അലക്ഷ്യമായും ഡ്രൈവിംഗ് നടത്തുന്ന ന്യൂജെന്‍ റൈഡര്‍മാര്‍ക്ക് മൂക്കുകയറിട്ട് മോട്ടോര്‍ വാഹന വകുപ്പ്. പനമരം മാനന്തവാടി റൂട്ടില്‍ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപെട്ടപ്പോള്‍ അലക്ഷ്യമായും അപകടകരമായ രീതിയില്‍ നിര്‍ത്താതെ ഓടിച്ച പോയ 5 ന്യൂ ജെന്‍ റൈഡര്‍മാരെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ട്രേസ് ആപ്പ് വഴി പിടികൂടി 15500 രൂപ പിഴ അടപ്പിച്ചത്.

വയനാട് ആര്‍ടിഓ ജെയിംസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓ എ കെ രാധാകൃഷ്ണന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം പിന്നീട് ഇവര്‍ക്ക് ബോധവല്‍കരണം നല്‍കി വിട്ടയച്ചു. ഇതില്‍ 18 വയസ്സ് തികയാത്ത കുട്ടി ഡ്രൈവര്‍മാരും, സൈലെന്‍സര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു. എം വി ഐ പ്രേമരാജന്‍, എ എം വി ഐമാരായ അനൂപ്, സുനീഷ്, മുജീബ് റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button