KeralaLatest News

അ​ന​ര്‍​ഹ​ർക്ക് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ന്‍ കാർഡ്; വീ​ടു​ക​ളി​ല്‍ റെ​യ്ഡ്

കോ​ഴി​ക്കോ​ട്: മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം​വ​ച്ചത് റെ​യ്ഡ് ന​ട​ത്തി പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ ക​ല്ലു​രു​ട്ടി, തെ​ച്ച്‌യാ​ട്, ഓ​മ​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത കാ​ര്‍​ഡു​ക​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി അ​ന​ര്‍​ഹ​മാ​യി കൈ​പ്പ​റ്റി​യ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണി വി​ല ഈ​ടാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, സ​ര്‍​വീ​സ് പെ​ന്‍​ഷ​ണ​ര്‍, ആ​ദാ​യ​നി​കു​തി ഒ​ടു​ക്കു​ന്ന​വ​ര്‍, പ്ര​തി​മാ​സ വ​രു​മാ​നം 25000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, സ്വ​ന്ത​മാ​യി ഒ​രേ​ക്ക​റി​നു​മു​ക​ളി​ല്‍ ഭൂ​മി​യു​ള്ള​വ​ര്‍ (പ​ട്ടി​ക വ​ര്‍​​ഗക്കാ​ര്‍ ഒ​ഴി​കെ), സ്വ​ന്ത​മാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​​ണ​​മു​ള്ള വീ​ടോ, ഫ്ളാ​റ്റോ ഉ​ള്ള​വ​ര്‍, നാ​ല് ച​ക്ര​വാ​ഹ​നം സ്വ​ന്ത​മാ​യി ഉ​ള​ള​വ​ര്‍ (ഉ​പ​ജീ​വ​ന​മാ​ര്‍​ഗമാ​യ ടാ​ക്സി ഒ​ഴി​കെ), കു​ടും​ബ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ്ര​തി​മാ​സം 25000 രൂ​പ​യി​ല്‍ അ​ധി​കം വ​രു​മാ​നം ഉ​ള്ള​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​നാ, എ​എ​വൈ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ല.

നി​ല​വി​ല്‍ അ​ന​ര്‍​ഹ​മാ​യി കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ള്‍ കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ത്ത​പ​ക്ഷം കൈ​പ്പ​റ്റി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ പൊ​തു​വി​പ​ണി​യി​ലെ വി​ല ഈ​ടാ​ക്കി കാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്കു​മെ​ന്നും റെ​യ്ഡ് തു​ട​രു​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button